Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യ വില്‍പനയെ ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച കേസില്‍ മുന്‍കൊലക്കേസ് പ്രതി അറസ്റ്റില്‍

മദ്യ വില്‍പനയെ ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച കേസില്‍ മുന്‍കൊലക്കേസ് പ്രതി അറസ്റ്റിലായി. ജീപ്പ് ഡ്രൈവര്‍ ബെളിഞ്ചയിലെ സീതാരാമറൈ (34)യെ അക്രമിച്ച കേKasaragod, Kerala, Badiyadukka, news, Accuse, arrest, Police, Assault case; Youth arrested
ബദിയടുക്ക: (www.kasargodvartha.com 15.07.2017) മദ്യ വില്‍പനയെ ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച കേസില്‍ മുന്‍കൊലക്കേസ് പ്രതി അറസ്റ്റിലായി. ജീപ്പ് ഡ്രൈവര്‍ ബെളിഞ്ചയിലെ സീതാരാമറൈ (34)യെ അക്രമിച്ച കേസില്‍ കുംബഡാജെ ഗോഡാഡയിലെ ശശിധര (46)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ടൗണില്‍ മദ്യവില്‍പ്പന നടത്തുന്നതു ചോദ്യം ചെയ്ത സീതാരാമറൈയെ ഇതിന്റെ വിരോധത്തില്‍ ശശിധര കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സീതാരാമറൈയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ശശിധരയെ അറസ്റ്റു ചെയ്യുകയായിരുന്നു.

17 വര്‍ഷം മുമ്പ് യുവാവിനെ കോഴിവാളുകൊണ്ട് കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ശശിധരനെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ പ്രതിയെ കോടതി വെറുതെ വിടുകയാണുണ്ടായത്.
Kasaragod, Kerala, Badiyadukka, news, Accuse, arrest, Police, Assault case; Youth arrested


Keywords: Kasaragod, Kerala, Badiyadukka, news, Accuse, arrest, Police, Assault case; Youth arrested