city-gold-ad-for-blogger

ദിലീപിനെ പൂട്ടാന്‍ തുനിഞ്ഞിറങ്ങി പോലീസ്; നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:  (www.kasargodvartha.com 18.07.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ദിലീപിന്റെ ജാമ്യപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപിനെ എന്നന്നേക്കും പൂട്ടാനുള്ള തെളിവിനായി പോലീസ് ശ്രമം നടത്തുന്നത്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിലപ്പെട്ട പല വിവരങ്ങളും പോലീസിന് ലഭിച്ചത്.

പോലീസിന് ലഭിച്ച ചില സൂചനകളെ തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. വിദേശത്തുവെച്ചു നടന്ന ഒരു പരിപാടിക്കിടയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വഴക്കുണ്ടായെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. നാദിര്‍ഷയെ കൂടാതെ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

ദിലീപിനെ പൂട്ടാന്‍ തുനിഞ്ഞിറങ്ങി പോലീസ്; നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും


ജയിലില്‍ വെച്ച് ദിലീപിന് അയച്ച കത്ത് പള്‍സര്‍ സുനിക്കുവേണ്ടി എഴുതിയത് സഹതടവുകാരനായിരുന്ന വിപിന്‍ ആയിരുന്നു. അതേസമയം, ദിലീപിന് അക്രമത്തിനിരയായ നടിയുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന് കോടതിയില്‍ തെളിയിക്കാനാണ് പോലീസ് നീക്കം. ഇതിന് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ സാക്ഷി പറയുമെന്നാണ് വിവരം.

Keywords:  Kerala, Kochi, news, Police, Actor, Attack, bail, Top-Headlines, Actress attack case: Nadhirshah to be interrogated again

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia