Join Whatsapp Group. Join now!
Aster MIMS 10/10/2023

നടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പോലീസ്; അപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കണ്ട രണ്ടര മിനിറ്റ് വിഡിയോയിലെ നടിയേത്?

നടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പോലീസ് രംഗത്ത്. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ കണ്ടുവെന്നാണ് Kerala, Kochi, news, Actor, Attack, Police, Top-Headlines, Molestation, Medical College, Students, Actress attack case: controversy in video clip again
കൊച്ചി:  (www.kasargodvartha.com 18.07.2017) നടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പോലീസ് രംഗത്ത്. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യൂര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി വീഡിയോ കാണിച്ചുവെന്നാണ് ആരോപണം. എന്നാല്‍ അന്വേഷണ സംഘം ഇതു നിഷേധിച്ചു. ഇതുവരെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Kerala, Kochi, news, Actor, Attack, Police, Top-Headlines, Molestation, Medical College, Students, Actress attack case: controversy in video clip again

മാനഭംഗക്കേസുകളെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒരു അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചെന്നാണു ആക്ഷേപം. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ടു ദൃശ്യങ്ങള്‍ ഉള്ളതായി വിദ്യാര്‍ഥികള്‍ വെളുപ്പെടുത്തിയെന്നാണ് വാര്‍ത്ത. ജൂണ്‍ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങള്‍ കാണിച്ചതെന്നാണു വിവരം.

ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ഥികള്‍ വിവരം വീട്ടില്‍ അറിയിച്ചു. വിവരം അറിഞ്ഞ രക്ഷാകര്‍ത്താവായ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറെ അറിയിച്ചു. രണ്ടര മിനിട്ടുള്ള ദൃശ്യങ്ങളുടെ വിവരങ്ങള്‍ വിദ്യാര്‍ഥിയില്‍ നിന്നും ഇവര്‍ ചോദിച്ചു മനസിലാക്കിയെന്നാണ് വിവരം.

Keywords: Kerala, Kochi, news, Actor, Attack, Police, Top-Headlines, Molestation, Medical College, Students, Actress attack case: controversy in video clip again