Join Whatsapp Group. Join now!
Aster MIMS 10/10/2023

കസബ തുറമുഖം അശാസ്ത്രീയം; അഴിമുഖത്ത് അപകടങ്ങള്‍ പതിവാകുന്നു

കാസര്‍കോട് കസബ തുറമുഖത്തിന്റെ അശാസ്ത്രീയനിര്‍മാണം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം രാവിലെ മല്‍സ്യബന്ധനത്തിനായി യാത്ര തിരിച്ച കീഴൂരിലെKasaragod, Kerala, news, Accident, Accident continues in Kasaba
കീഴൂര്‍: (www.kasargodvartha.com 09.07.2017) കാസര്‍കോട് കസബ തുറമുഖത്തിന്റെ അശാസ്ത്രീയനിര്‍മാണം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം രാവിലെ മല്‍സ്യബന്ധനത്തിനായി യാത്ര തിരിച്ച കീഴൂരിലെ ബി.എ അബ്ദുര്‍ റഹ് മാന്‍ ഉടമസ്ഥയിലുള്ള മാലിക്ക് ദീനാര്‍ എന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍  ഘടിപ്പിച്ച പരമ്പരാഗത വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരമാലയില്‍പ്പെട്ടു. പ്രസ്തുത വള്ളത്തിലെ മത്സ്യതൊഴിലാളിയായ രമേശന്‍ (45) വള്ളത്തിന്റെ പാര്‍ശ്വഭാഗത്ത് തെറിച്ച് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 20 ഓളം വള്ളങ്ങള്‍ ഇതേപോലെ ശക്തമായ ഒഴുക്കിലും തിരമാലയുടെ അടിയേറ്റും ആടിയുലഞ്ഞെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇതിന് കാരണം. വള്ളങ്ങള്‍ സുരക്ഷിത മല്‍സ്യബന്ധനത്തിനും താവളത്തിനുമായി നിലേശ്വരം, ചെറുവത്തൂര്‍ തുറമുഖത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അഴിമുഖത്ത് അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന അപകടങ്ങളെ പ്രതിരോധിക്കാനുവാനുള്ള ശാശ്വത നടപടി അടിയന്തിരമായും ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സാഗര സംസ്‌കൃതി നേതാക്കളായ പ്രതാപ് തയ്യില്‍, കെ.എസ് സാലി കീഴൂര്‍, കില്‍ നെറ്റ് അസോസിയേഷന്‍ ഭാരവാഹികളായ കല്ലട്ര അബ്ദുര്‍ റസാഖ്, കെ.എം അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Kasaragod, Kerala, news, Accident, Accident continues in Kasaba

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Accident continues in Kasaba