Join Whatsapp Group. Join now!
Aster MIMS 10/10/2023

ജി.എസ്.ടിയുടെ പേരില്‍ വ്യാപാരികളെയും ജനങ്ങളെയും തമ്മിലടിപ്പിക്കുന്നു: എ. അബ്ദുര്‍ റഹ് മാന്‍

യാതൊരു വിധ മുന്നൊരുക്കവുമില്ലാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) നടപ്പിലാക്കിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകKasaragod, Kerala, news, STU-Abdul-Rahman, STU, A.Abdul Rahman against GST
കാസര്‍കോട്: (www.kasargodvartha.com 10.07.2017) യാതൊരു വിധ മുന്നൊരുക്കവുമില്ലാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) നടപ്പിലാക്കിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയും, സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു.

ജി.എസ്.ടി. നടപ്പിലാക്കുക വഴി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വലിയ തോതിലുളള വില കുറവുണ്ടാവുമെന്ന് അവകാശപ്പെട്ടിരുന്ന സംസ്ഥാന ധനമന്ത്രി ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധനവുണ്ടാകുമെന്ന് മാറ്റി പറയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. മുന്നൊരുക്കമില്ലാതെ ജി.എസ്.ടി. നടപ്പിലാക്കിയത് മൂലം നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളും വ്യാപാരികളും തമ്മിലടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ധനമന്ത്രി ജനങ്ങള്‍ നിത്യവും, ഉപയോഗിക്കുന്ന അവശ്യ സാധനങ്ങള്‍ക്കും കൂടി വില നിശ്ചയിക്കാന്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജി.എസ്.ടി. നടപ്പിലാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ച് ജി.എസ്.ടി. സംബന്ധിച്ച് എല്ലാ മേഖലകളിലും ബോധവല്‍ക്കരണവും, വ്യക്തതയും വരുത്തുന്നതിനും വില വര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനും അടിയന്തിര നടപടി സീകരിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

Kasaragod, Kerala, news, STU-Abdul-Rahman, STU, A.Abdul Rahman against GST


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, STU-Abdul-Rahman, STU, A.Abdul Rahman against GST