Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളപ്പൊക്കം: 2 കുട്ടികള്‍ ഉള്‍പെടെ 9 മരണം

അരിസോണയിലെ നാഷണല്‍ ഫോറസ്റ്റ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. വനമേഖലയിലെ നദിയില്‍ നീന്താനെത്തിയവരാണ് World, news, Top-Headlines, 9 killed, 1 missing after flash flood rips through swimming hole near Payson
വാഷിംഗ്ടണ്‍: (www.kasargodvartha.com 17.07.2017) അരിസോണയിലെ നാഷണല്‍ ഫോറസ്റ്റ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. വനമേഖലയിലെ നദിയില്‍ നീന്താനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട് ഒരു കുട്ടിയെ കൂടി കാണാതായിട്ടുണ്ട്. വിവരമറിഞ്ഞ് അഗ്നിശമനസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

100 ലേറെപ്പേര്‍ സംഭവസമയത്ത് സ്ഥത്തുണ്ടായിരുന്നതായാണ് റിപോര്‍ട്ട്. ഇവിടെയെത്തിയവര്‍ക്ക് യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളും അധികൃതര്‍ നല്‍കിയിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അപകട സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, news, Top-Headlines, 9 killed, 1 missing after flash flood rips through swimming hole near Payson