Join Whatsapp Group. Join now!
Aster MIMS 10/10/2023

ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെമ്മനാട് മുണ്ടാങ്കുലത്തെ കൈന്താര്‍ സിദ്ദീഖ് - ഫെമിന ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് റിസ (11) യാണ് മരിച്ചത്. Chemnad, Death, Obituary, Student, Kasaragod, Hospital, Mundakulam, Fathimath Risa
ചെമ്മനാട്: (www.kasargodvartha.com 02.07.2017) ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെമ്മനാട് മുണ്ടാങ്കുലത്തെ കൈന്താര്‍ സിദ്ദീഖ് - ഫെമിന ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് റിസ (11) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടില്‍ വെച്ച് അസ്വസ്തത അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കിയിരുന്നു.

തെക്കിലിലെ ബന്ധു വീട്ടില്‍ കഴിയുകയായിരുന്ന റിസയ്ക്ക് ഞായറാഴ്ച ഉച്ചയോടെയാണ് കലശലായ ഛര്‍ദി അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് വിദ്യാനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിയടുക്ക പീസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: റമീസ, അമീര്‍ (പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തെ തുടര്‍ന്ന് പീസ് സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ പ്രൊഫ. എ എ മുഹമ്മദ് കുഞ്ഞി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chemnad, Death, Obituary, Student, Kasaragod, Hospital, Mundakulam, Fathimath Risa.