കാസര്‍കോട്: (www.kasargodvartha.com 05.07.2017) ദമ്പതികളെയും മകനെയും മുഖംമൂടി സംഘം അക്രമിച്ച കേസില്‍ പോലീസില്‍ പിടിയിലായ സി പി എം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം സി കെ എം മുനീര്‍, മുണ്ടക്കൈ ബ്രാഞ്ച് സെക്രട്ടറി റഫീഖ്, ബ്രാഞ്ച് അംഗം സൈനുദീന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
സമൂഹത്തിനും, പാര്‍ട്ടിക്കും അപകീര്‍ത്തീകരമായ പ്രവര്‍ത്തനം നടത്തിയതിനാലാണ് നടപടിയെന്ന് സി പി എം ജില്ലാകമ്മിറ്റി അറിയിച്ചു. കുറ്റിക്കോലിലെ കെ അബ്ദുല്‍ നാസര്‍ (56), ഭാര്യ ഖൈറുന്നിസ (40), മകന്‍ ഇര്‍ഷാദ് (എട്ട്) എന്നിവരെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് സന്ധ്യയ്ക്ക് ഏഴു മണിയോടെ വീടിന് സമീപത്ത് വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമം നടത്തിയത്. സംഭവദിവസം സ്ഥലത്തെത്തിയവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
അറസ്റ്റിലായവരില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തിരുന്നത്. മറ്റുള്ളവരാണ് ഗൂഢാലോചന നടത്തിയത്. നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
Related News: ദമ്പതികളെയും മകനെയും മുഖംമൂടി സംഘം അക്രമിച്ച കേസിന്റെ ചുരുളഴിയുന്നു; ക്വട്ടേഷന്‍ സംഘത്തില്‍പെട്ട ഒരാളടക്കം 4 പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ മുന്‍ പഞ്ചായത്ത് മെമ്പറും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, CPM, Leader, Trending, Muliyar, Police, Case, Arrest, Investigation, 3 Leaders expelled from CPM.