Join Whatsapp Group. Join now!
Aster MIMS 10/10/2023

പരപ്പയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്

പരപ്പയില്‍ വ്യാഴാഴ്ച രാത്രി രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരപ്പ ബിരിക്കുളം റോഡില്‍ മദ്രസയ്ക്കു സമീപം ബൈക്ക് മറിഞ്ഞ് Kasaragod, Kerala, news, Injured, Accident, 3 injured in accidents
പരപ്പ: (www.kasargodvartha.com 14.07.2017) പരപ്പയില്‍ വ്യാഴാഴ്ച രാത്രി രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരപ്പ ബിരിക്കുളം റോഡില്‍ മദ്രസയ്ക്കു സമീപം ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ പരപ്പയിലെ ജയപ്രകാശിനും (23), നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ പുറകില്‍ മറ്റൊരു റിക്ഷ ഇടിച്ച് പരപ്പയിലെ ശശി (45), കനകപ്പള്ളി തുമ്പയിലെ മാണിയുടെ മകന്‍ മനോജ് (28)എന്നിവര്‍ക്കും പരിക്കേറ്റു.

ഇതില്‍ മനോജിന്റെ നില ഗുരുതരമാണ്. മനോജിനെ മംഗളൂരു കെഎംസി ആശുപത്രിയിലും മറ്റ് രണ്ട് പേരെ പരപ്പയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ജയപ്രകാശിന്റെ മോട്ടോര്‍ ബൈക്ക് നീക്കാന്‍ ചെന്ന ശശിയും മനോജും സഞ്ചരിച്ച കെഎല്‍ 60 ഡി 4327 നമ്പര്‍ ഓട്ടോറിക്ഷ കെഎല്‍ 60 എ 1381 നമ്പര്‍ സ്വകാര്യ ഓട്ടോറിക്ഷയിലിടിച്ചാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
Kasaragod, Kerala, news, Injured, Accident, 3 injured in accidents

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Accident, 3 injured in accidents