Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരുവ് നായയുടെ കടിയേറ്റ് പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

തെരുവ് നായയുടെ കടിയേറ്റ് പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെറുപുഴ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ബിന്ദു (28), തിരുമേനിയിലെ അഭിലാഷ് (Kasaragod, Kerala, chittarikkal, news, Injured, 3 injured after dog bite
ചിറ്റാരിക്കാല്‍: (www.kasargodvartha.com 17.07.2017) തെരുവ് നായയുടെ കടിയേറ്റ് പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെറുപുഴ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ബിന്ദു (28), തിരുമേനിയിലെ അഭിലാഷ് (38), ജോഫിന്‍ (17) എന്നിവരെയാണ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ജോസിനെ കടിച്ച നായ പിന്നീട് ബിന്ദുവിനെയും അഭിലാഷിനെയും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പതിമൂന്നാം വാര്‍ഡില്‍ തെരുവു നായ ശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് മെമ്പറായ ബിന്ദു വാര്‍ഡില്‍ കയറി പരിശോധനയ്ക്കായി ചെന്നപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്.


രാവിലെ റബ്ബര്‍ ടാപ്പിംഗിന് പോകുന്നവരെയും സൊസൈറ്റിയില്‍ പാല് കൊണ്ടു പോകുന്നവരെയും തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നു.

Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, chittarikkal, news, Injured, 3 injured after dog bite