Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ കഞ്ചാവ് കടത്ത്; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മാനന്തവാടിയില്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ടംഗസംഘം മാനന്തവാടിയില്‍ എക്സൈസിന്റെ പിടിയിലായി. കാസര്‍കോട് പടന്നയിലെKasaragod, Kerala, news, Bike, Ganja seized, Top-Headlines, 2 held with Ganja
കാസര്‍കോട്: (www.kasargodvartha.com 10.07.2017) കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോവുകയായിരുന്ന രണ്ടംഗസംഘം മാനന്തവാടിയില്‍ എക്സൈസിന്റെ പിടിയിലായി. പടന്നയിലെ പിലാക്കല്‍ മുഹമ്മദ് സുനൈദ് (27), തലശ്ശേരി ചമ്പാട് സ്വദേശിയായ പുത്തന്‍ പുരയില്‍ ഷംസീര്‍ (21)  എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മാനന്തവാടിക്കടുത്ത് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സുനൈദും ഷംസീറും സഞ്ചരച്ച ബൈക്ക് എക്സൈസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് കടത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 Kasaragod, Kerala, news, Bike, Ganja seized, Top-Headlines, 2 held with Ganja

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bike, Ganja seized, Top-Headlines, 2 held with Ganja