കുമ്പള: (www.kasargodvartha.com 08.07.2017) ബന്ധുവായ യുവതിയുടെ ഫോട്ടോ ആവശ്യപ്പെട്ട് വസ്ത്രക്കട ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അംഗഡിമുഗറിലെ ഇര്‍ഷാദ് (23), അല്‍ത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്. പുത്തിഗെയിലെ ഫൈസലി(41)നെ ബലമായി പിടിച്ചു കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
ജൂണ്‍ 29ന് അംഗഡിമുഗറില്‍ വെച്ചാണ് ഫൈസലിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുവായ യുവതിയുടെ ഫോട്ടോ ആവശ്യപ്പെടുകയും ഇര്‍ഷാദിന്റെ വീടിന് സമീപം കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കുമ്പള അഡീഷണല്‍ എസ്‌ഐ സി വി സദാശിവന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Kerala, kasaragod, Women, Youth, arrest, Kumbala, news, Kidnap, 2 arrested on assault case