കാസര്‍കോട്: (www.kasargodvartha.com 30.06.2017) മൊഗ്രാല്‍പുത്തൂര്‍ മജലിലെ രാജേഷിനെ(28)സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ കേസിലെ മുഖ്യപ്രതികളായ അണങ്കൂര്‍ ടിപ്പുനറിലെ ഖൈസല്‍ (28), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ ഹബീബ് (22), മജലിലെ താജുദ്ദീന്‍ (26) പെരിയടുക്ക സ്വദേശികളായ ഷിഹാബ് (25), ഹുസൈന്‍, തളങ്കരയിലെ രിഫായി എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നുച്ചയോടെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുറഹീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ജൂണ്‍ 14ന് രാത്രി പെരിയടുക്ക മജല്‍ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. എന്നാല്‍ ആളുമാറി രാജേഷിനെ അക്രമിക്കുകയായിരുന്നു.
വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ രാജേഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ ഒന്നാംപ്രതി ഖൈസലിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Related News: കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Scooter, Murder-attempt, Custody, Car, Accuse, Police, News, Kerala, Hospital, Court, Report, Youth murder attempt: Remanded accusers in police custody.