city-gold-ad-for-blogger

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബി ജെ പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 26/06/2017) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബി ജെ പി നേതാവ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച പി ബി അബ്ദുര്‍ റസാഖിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസിന് വേണ്ടി ചിലവാക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ബി ജെ പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കള്ളനോട്ടടി കേസില്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായ ബി ജെ പി നേതാക്കളായ സഹോദരങ്ങള്‍ തെരെഞ്ഞെടുപ്പ് കേസ് നടത്താന്‍ സഹായിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ട് അന്വേഷണം നടത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി ജെ പി വന്‍തോതില്‍ പണം ചിലവഴിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൂടാതെ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലും, കൊലപാതകങ്ങളിലും പ്രതികളായ സംഘ് പരിവാര്‍ ക്രിമിനുകളെ സംരക്ഷിക്കുന്നതും, ഉയര്‍ന്ന ഫീസുള്ള വക്കീലന്മാരെ ഏര്‍പാടാക്കുന്നതും ജില്ലക്ക് പുറത്ത് നിന്ന് വന്ന് കാസര്‍കോട് പ്രവര്‍ത്തന കേന്ദ്രമാക്കിയ ബി ജെ പി നേതാവിന്റെ നേതൃത്വത്തിലാണ്.

സമാധാനവും, സൗഹാര്‍ദവും നിലനില്‍ക്കുന്ന ജില്ലയിലെ ചില പ്രദേശങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന് ആക്ഷേപിക്കുകയും, നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇത്തരം നേതാക്കളുടെ സാമ്പത്തിക സ്രോതസ് സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കുകയും ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Manjeshwaram, Election, BJP, Youth League, Kasaragod, Kerala, Top-Headlines, News, Manjeshwaram election Case, PB Abdul Razak MLA.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia