കാസര്‍കോട്: (www.kasargodvartha.com 09.06.2017) പുഴയില്‍ നിന്ന് മീന്‍ പിടിക്കരുതെന്ന് പറഞ്ഞ് യുവാവിനെ മര്‍ദിച്ചതായി പരാതി. ബംബ്രാണ മുഗേരയിലെ രാജേഷി (22)നാണ് മര്‍ദനമേറ്റത്. മുഖത്ത് പരിക്കേറ്റ രാജേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ബംബ്രാണയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടെയെത്തിയ 15 അംഗ സംഘം പുഴയില്‍ നിന്നും മീന്‍ പിടിക്കരുതെന്ന് പറഞ്ഞ് ക്രിക്കറ്റ് ബാറ്റ് അടക്കമുള്ളവകൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന രാജേഷ് പരാതിപ്പെട്ടു.

Keywords: Kasaragod, Kerala, Assault, Youth, Injured, hospital, Youth hospitalized after assault