Join Whatsapp Group. Join now!
Aster MIMS 10/10/2023

പിരിവിനെത്തിയ യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം

അനാഥാലയത്തിന് വേണ്ടി പിരിവിനെത്തിയ യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. ചീമേനി അത്തൂട്ടിയില്‍ കഴിഞ്ഞ ദിവസം രാവിലെ Kasaragod, Cheemeni, Youth, House Wife, Gold Chain, Police, Investigation, Youth attempts to snatch gold chain from house wife.
ചീമേനി: (www.kasargodvartha.com 03/06/2017) അനാഥാലയത്തിന് വേണ്ടി പിരിവിനെത്തിയ യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. ചീമേനി അത്തൂട്ടിയില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

വീടിന് പുറത്ത് അലക്കുകയായിരുന്ന സ്ത്രീയോട് അനാഥാലയത്തിന് പിരിവിന് വന്നതെന്നും സഹായിക്കണമെന്നും ബൈക്കിലെത്തിയ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ പണമില്ലെന്ന് മറുപടി നല്‍കിയ സ്ത്രീയോട് വീട്ടില്‍ പുരുഷന്മാര്‍ ഇല്ലേയെന്ന് ഇയാള്‍ ചോദിക്കുകയും, പുരുഷന്‍മാര്‍ പുറത്ത് പോയതാണെന്ന് മറുപടി പറഞ്ഞപ്പോള്‍ സ്ത്രീയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിക്കുകയുമായിരുന്നു.

Kasaragod, Cheemeni, Youth, House Wife, Gold Chain, Police, Investigation, Youth attempts to snatch gold chain from house wife.

സ്ത്രീ ബഹളം വെച്ചതോടെ യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. റംസാന്‍ ആരംഭിച്ചതോടെ ഈ ഭാഗത്ത് യാചക സംഘം തമ്പടിച്ചയി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ചീമേനി പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheemeni, Youth, House Wife, Gold Chain, Police, Investigation, Youth attempts to snatch gold chain from house wife.