കുന്താപുരം: (www.kasargodvartha.com 26/06/2017) ഓടിക്കൊണ്ടിരിക്കുകയായിരുന്ന ജീപ്പിന്റെ ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരി ദാരുണമായി മരിച്ചു. തൃശൂര്‍ സ്വദേശിനിയും കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സര്‍വേ ഓഫീസില്‍ ജീവനക്കാരിയുമായ സവിത (32)യാണ് മരിച്ചത്. തിങ്കളാഴ്ച മംഗലാപുരത്തിനടുത്ത കുന്താപുരത്തായിരുന്നു അപകടം.
സവിതയും ഭര്‍ത്താവ് ബിജുവുമടക്കം എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. കുടജാദ്രിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ആക്‌സില്‍ ഒടിഞ്ഞതോടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും പുറത്തേക്ക് ചാടിയ സവിതയുടെ തല ജീപ്പിന്റെ ഒരു ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു മാസം മുമ്പാണ് സവിത കലക്ട്രേറ്റില്‍ ജോലിക്ക് കയറിയത്. നിലവില്‍ പള്ളിക്കര സെക്കന്‍ഡ് വില്ലേജില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Death, Kasaragod, Employ, Thrissur, Obituary, Top-Headlines, News.