Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി കോടതിയില്‍ നിന്നും കാമുകനൊപ്പം പോയി

കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകന്റെ കൈപിടിച്ച് കോടതിയില്‍ നിന്നും പടിയിറങ്ങി. മാലക്കല്ലിലെ യുവതിയാണ് കോടതിയില്‍നിന്നും അയല്‍വാസിയായ Women, Love, Husband, Court, Children, Kanhangad, Kasaragod, Rajapuram
രാജപുരം: (www.kasargodvartha.com 14.06.2017) കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകന്റെ കൈപിടിച്ച് കോടതിയില്‍ നിന്നും പടിയിറങ്ങി. കാഞ്ഞങ്ങാട്, രാജപുരം മാലക്കല്ലിലെ യുവതിയാണ് കോടതിയില്‍നിന്നും അയല്‍വാസിയായ മഹേഷിന്റെ കൂടെ പോയത്. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടര വയസുളള കുട്ടിയുമായി യുവതി മഹേഷിന്റെ കൂടെ പോയത്. ഭര്‍ത്താവിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. കമിതാക്കളെ ചെറുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.



യുവതിയുടെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും സ്റ്റേഷനിലെത്തി എസ് ഐ രഞ്ജിത്ത് രവീന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിലും ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി തയ്യാറായില്ല. കൂടെ വരാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ നല്‍കിയ മുഴുവന്‍ ആഭരണങ്ങളും വസ്ത്രങ്ങളും തിരികെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് കുറച്ച് ആഭരണങ്ങള്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. പിന്നീട് യുവതിയെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഒമ്പത് വയസ് പ്രായമുള്ള കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് രണ്ടര വയസുള്ള കുട്ടിയുമായി യുവതി മഹേഷിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. എന്നാല്‍ യുവതിയുടെ അമ്മ കുട്ടിയെ വിട്ട് തരില്ലെന്ന് പറയുകയും കോടതി വരാന്തയില്‍ വെച്ച് കുട്ടിയെ പിടിച്ചുവാങ്ങുകയും ചെയ്തു. അമ്മയെ വിളിച്ച് രണ്ടു കുട്ടികളും കരഞ്ഞെങ്കിലും പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിക്ക് കാതുകൊടുക്കാതെ യുവതി കാമുകനോടൊപ്പം പോകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Women, Love, Husband, Court, Children, Kanhangad, Kasaragod, Rajapuram.