Join Whatsapp Group. Join now!
Aster MIMS 10/10/2023

അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എരിയാലിലെ നഫീസത്ത് മിസ്‌രിയ(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ Kasaragod, Molestation, Case, Accuse, Arrest, Eriyal, Police, Complaint, Crime, Misriya
കാസര്‍കോട്: (www.kasargodvartha.com 26/06/2017) വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എരിയാലിലെ നഫീസത്ത് മിസ്‌രിയ(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയില്‍ വീട്ടുവേലക്ക് നിന്ന പെണ്‍കുട്ടിയെ പിന്നീട് എരിയാലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

2009ല്‍ നടന്ന സംഭവത്തില്‍ 2017ലാണ് പോലീസ് കേസെടുത്തത്. പീഡനം നടക്കുന്ന വിവരം അറിഞ്ഞ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് സംഭവത്തില്‍ ഇടപെടുകയും, പോലീസിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കുട്ടിയുടെ തലയിലുണ്ടായ ഒരു മുറിവാണ് പ്രധാന തെളിവായി കണ്ടെത്തിയത്.



സംഭവത്തില്‍ മിസ്‌രിയയുടെ ഉമ്മൂമ്മക്കെതിരേയും സഹോദരനെതിരേയും കേസെടുത്തിരുന്നെങ്കിലും ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മിസ്‌രിയയും ഭര്‍ത്താവും ഗോവയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടിയെ വീട്ടുജോലിക്കായി എടുത്തത്. പിന്നീട് മിസ്‌രിയ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ പെണ്‍കുട്ടിയെയും കൊണ്ട് എരിയായിലെ വീട്ടിലേക്ക് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Molestation, Case, Accuse, Arrest, Eriyal, Police, Complaint, Crime, Misriya.