city-gold-ad-for-blogger

വേക്കപ്പ് മുന്നിട്ടിറങ്ങുന്നു; കാസര്‍കോട് നഗരത്തില്‍ ഇനിയാരും പട്ടിണി കിടക്കില്ല!

കാസര്‍കോട്: (www.kasargodvartha.com 07.06.2017) ഭക്ഷിക്കാനില്ലാതെ പൊലിഞ്ഞ പട്ടിണി പാവങ്ങളുടെ ഇനിയൊരിക്കലും ശമിപ്പിക്കാനാകാത്ത വിശപ്പിന് പരിഹാരമാകുന്നു.  വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് (വേക്കപ്പ്) ആണ് ഈയൊരു ഉദ്യമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 'ഉച്ച വിശപ്പറിയരുത് ഇനിയാരും ഈ നഗരത്തില്‍' എന്നാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മധ്യാഹ്നങ്ങളില്‍ തെരുവിലെ ചവറുകളിലും മാലിന്യങ്ങളിലും വറ്റ് തേടുന്നവര്‍ക്കും ഇനി വേക്കപ്പിന്റെ ഈ കാരുണ്യസ്പര്‍ശം ആശ്വാസമാകും. പെരുന്നാളിന് ശേഷമായിരിക്കും നഗരത്തില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണവിതരണം നടത്തുക.

വേക്കപ്പിന്റെ അടുത്ത സാമൂഹ്യ സേവന പരിപാടിയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് വേക്കപ്പ് ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട് നഗരസഭ പരിധിക്കകത്താണ് ആദ്യഘട്ടമെന്ന നിലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിശന്ന് വലയുന്ന ഒരാള്‍ പോലും നഗരത്തിലുണ്ടാകരുത് എന്ന കാഴ്ചപ്പാടാണ് വേക്കപ്പിനുള്ളത്. ഇതാദ്യമാണ് കാസര്‍കോട് നഗരത്തില്‍ ഇത്തരമൊരു സ്ഥിരം ഭക്ഷണവിതരണ പദ്ധതി നടപ്പിലാക്കുന്നത്.
വേക്കപ്പ് മുന്നിട്ടിറങ്ങുന്നു; കാസര്‍കോട് നഗരത്തില്‍ ഇനിയാരും പട്ടിണി കിടക്കില്ല!

Keywords:  Kasaragod, Kerala, news, Wake Up, Food, Distribution, Welfare Association Kasaragod Expatriates, Wake up introduces free lunch project for needed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia