Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളിക്കോത്തെ വി വി കോരന്‍ നിര്യാതനായി

സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ വെള്ളിക്കോത്ത് വയലില്‍ വീട്ടിലെ വി വി കോരന്‍ (70) നിര്യാതനായി. വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബ്ബ്, അയ്യപ്പഭജനമന്ദിരം എന്നിവയുടെ Kanhangad, Obituary, Vellikoth, VV Koran, Vayalil Veedu
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.06.2017) സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ വെള്ളിക്കോത്ത് വയലില്‍ വീട്ടിലെ വി വി കോരന്‍ (70) നിര്യാതനായി. വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബ്ബ്, അയ്യപ്പഭജനമന്ദിരം എന്നിവയുടെ പ്രസിഡന്റ്, കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സെക്രട്ടറി, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടകനടനുമായിരുന്നു.

ഭാര്യ: ബി ടി സാവിത്രി. മക്കള്‍: വി വി മനോജ് കുമാര്‍ (കാസര്‍കോട് മേഖലാ സെക്രട്ടറി, കേബിള്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍), വി വി ശശിധരന്‍ (ആര്‍ട് ഡയറക്ടര്‍, ദുബൈ), ബബിത കെ രവി. മരുമക്കള്‍: രവി കുളങ്ങര (എം ഡി, സഞ്ജീവനി ഹോസ്പിറ്റല്‍, ആനന്ദാശ്രമം, പ്രൊപ്രൈറ്റര്‍, സണ്‍ സോളാര്‍, ചീമേനി), രേണുക മനോജ് (ഉപ്പള), പ്രിയങ്ക ശശിധരന്‍ (മണിപ്പാല്‍). സഹോദരങ്ങള്‍: കാരിച്ചി, കല്യാണി, പരേതനായ കുഞ്ഞമ്പു. മൃതദേഹം വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Obituary, Vellikoth, VV Koran, Vayalil Veedu.