പരവനടുക്കം: (www.kasargodvartha.com 03.06.2017) സേവനപാതയില്‍ പുത്തന്‍ ചുവടുകളുമായി പരവനടുക്കം വിവേകാനന്ദ ഗ്രാമസേവാസമിതി. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗമായിരിക്കെ അസുഖബാധിതനായി മരണപ്പെട്ട മാധവന്‍ മൂലവീടിന്റെ കുടുംബത്തിനാണ് നാട്ടുകാരുടെ സഹകരണത്തോടെ സേവാഭാരതിയുടെ കീഴിലുള്ള പരവനടുക്കം വിവേകാനന്ദ ഗ്രാമ സേവാസമിതി വളപ്പോത്തെന്ന സ്ഥലത്ത് ഭൂമി വാങ്ങി നിര്‍മ്മിച്ച് നല്‍കിയ മാധവമെന്ന വീടിന്റെ താക്കോല്‍ ദാനചടങ്ങ് നടന്നത്.
സേവാഭാരതി പരവനടുക്കത്തിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ജാതിമത ഭേദമന്യേ ജനങ്ങള്‍ കൈകോര്‍ത്തു. 2001 മുതല്‍ പരവനടുക്കം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമസേവാസമിതി പാവപ്പെട്ട നിരവധി പേര്‍ക്ക് ചികിത്സാ സഹായവും, മെഡിക്കല്‍ ക്യാമ്പും, ഭവന നിര്‍മ്മാണവും മറ്റ് സേവന പ്രവര്‍ത്തനങ്ങളും ചെയ്ത് വരുന്നുണ്ട്.
പരവനടുക്കം ശ്രീ വിഷ്ണു വിദ്യാലയത്തില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മാധവന്റെ മകള്‍ ദേവികയുടെ വിദ്യാഭ്യാസ ചെലവ് സേവാസമിതിയേറ്റെടുത്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് പ്രദീപ് വീടിന്റെ താക്കോല്‍ മാധവന്റെ ഭാര്യ ഓമനയ്ക്കും മകള്‍ ദേവികയ്ക്കും കൈമാറി.
വിവേകാനന്ദ ഗ്രാമസേവാസമിതി പ്രസിഡണ്ട് ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സേവാപ്രമുഖ് ശ്രീധരന്‍ മണിയങ്ങാനം, കെ.ടി.പുരുഷോത്തമന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ബിഎംഎസ് ദേശീയ സമിതിയംഗം ഗോപാലന്‍ നായര്‍ പുതുക്കുടി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Paravanadukkam, House, Natives, Medical-camp, Key handed over, Vivekananda Gramaseva Samithi key handed over.