Join Whatsapp Group. Join now!
Aster MIMS 10/10/2023

ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍മാവ് ഒടിഞ്ഞു വീണു; കുട്ടികള്‍ ക്ലാസിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍ മാവ് കടപുഴകി വീണു. വ്യാഴാഴ്ച് രാവിലെ 10.30 മണിയോടെ ആലൂര്‍ എം ജി എല്‍ സി സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍ മാവാണ് Kasaragod, Kerala, Rain, news, Students, school, Tree collapsed near Aloor MGLC School
കാസര്‍കോട്: (www.kasargodvartha.com 29.06.2017) ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍ മാവ് കടപുഴകി വീണു. വ്യാഴാഴ്ച് രാവിലെ 10 മണിയോടെ ആലൂര്‍ എം ജി എല്‍ സി സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍ മാവാണ് കടപുഴകി വീണത്. ഈ സമയം കുട്ടികള്‍ ക്ലാസ് മുറിക്കകത്തായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി.

സമീപത്തുള്ള അഹ് മദിന്റെ കടയിലേക്കും മാവിന്റെ ശിഖരങ്ങള്‍ പതിച്ചു. കടക്കകത്തായിരുന്ന അഹ് മദ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. രാവിലെയുണ്ടായ അതിശകതമായ കാറ്റിലാണ് മരം ഒടിഞ്ഞുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ട് വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞ് വീണതിനാല്‍ ഈ പ്രദേശത്തെ വൈദ്യുതിയവിതണവും നിലച്ചു.

നാട്ടുകാര്‍ കടപുഴകി വീണ മാവും സ്‌കൂളിന് സമീപത്തെ അപകടഭീഷണിയുയര്‍ത്തുന്ന മറ്റുമരങ്ങളും മുറിച്ചുനീക്കി.

 Kasaragod, Kerala, Rain, news, Students, school, Tree collapsed near Aloor MGLC School


 Kasaragod, Kerala, Rain, news, Students, school, Tree collapsed near Aloor MGLC School

 Kasaragod, Kerala, Rain, news, Students, school, Tree collapsed near Aloor MGLC School

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Rain, news, Students, school, Tree collapsed near Aloor MGLC School