Join Whatsapp Group. Join now!
Aster MIMS 10/10/2023

എ ടി എമ്മില്‍ 10,000 രൂപ പിന്‍വലിച്ച യുവാവിന് ലഭിച്ചത് 2,000ത്തിന്റെ 5 കീറിയ നോട്ടുകള്‍

എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവ് ലഭിച്ചത് 2,000ത്തിന്റെ കീറിയ നോട്ടുകള്‍. കരിപ്പോടിയിലെ ജിതിനാണ് ഞായറാഴ്ച വൈകിട്ട് പാലക്കുന്നിലെ എ ടി എമ്മില്‍ നിന്നും 10,000 രൂപ ATM Cards, Youth, kasaragod, Palakunnu, Top-Headlines, News, Demonetization, Jithin, Karipody, Rs 2000
പാലക്കുന്ന്: (www.kasargodvartha.com 04.06.2017) എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവ് ലഭിച്ചത് 2,000ത്തിന്റെ കീറിയ നോട്ടുകള്‍. കാസര്‍കോട് പാലക്കുന്ന് കരിപ്പോടിയിലെ ജിതിനാണ് ഞായറാഴ്ച വൈകിട്ട് പാലക്കുന്നിലെ എ ടി എമ്മില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചപ്പോള്‍ അഞ്ച് കീറിയ നോട്ടുകള്‍ കിട്ടിയത്.
ഒരു നോട്ട് പൂര്‍ണമായും കീറിയ നിലയിലും മറ്റുള്ളവ കീറിയ ഭാഗത്ത് കടലാസ് ഒട്ടിച്ച രീതിയിലും മുഷിഞ്ഞ നിലയിലുമായിരുന്നു. ഞായറാഴ്ച ആയതിനാല്‍ ജിതിന് ബാങ്കുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ബാങ്കുമായി ബന്ധപ്പെട്ട് നോട്ട് മാറ്റിയെടുക്കാമെന്ന വിശ്വസത്തിലാണ് ജിതിന്‍.

സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: ATM Cards, Youth, kasaragod, Palakunnu, Top-Headlines, News, Demonetization, Jithin, Karipody, Rs 2000, Torn notes delivered through ATM .