Join Whatsapp Group. Join now!
Aster MIMS 10/10/2023

ആയിരം കോടിയുടെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരവും

ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരം New Delhi, National, Kerala, Thiruvananthapuram, Top-Headlines, News, Thiruvananthapuram
ന്യൂഡല്‍ഹി: (www.kasargodvartha.com 23.06.2017) ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തെ ഉള്‍പെടുത്തി. കേന്ദ്രനഗര വികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങള്‍ ഉള്‍പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉള്‍പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് നേരത്തെ കൊച്ചി നഗരത്തേയും അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് നാല് നഗരങ്ങള്‍ സ്മാര്‍ട് സിറ്റികളാകും.


തിരുവനന്തപുരം കൂടാതെ ബംഗളൂരു, തിരുപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി (ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം), നയാ റായ്പൂര്‍ (ചത്തീസ്ഗഢിന്റെ പുതിയ തലസ്ഥാനം) എന്നീ നഗരങ്ങളും അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്.

കശ്മീര്‍ സംസ്ഥാനത്തിന്റെ ഇരട്ട തലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും പട്ടികയിലുണ്ട്. ഇതോടെ അമൃത് പദ്ധതി നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം തൊണ്ണൂറായി. ആകെ 45 നഗരങ്ങളായിരുന്നു മൂന്നാം ഘട്ടത്തിലേക്കായി അപേക്ഷ സമര്‍പ്പിച്ചത്. 40 നഗരങ്ങളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പശ്ചിമബംഗാള്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ലഭിക്കാഞ്ഞതും അപേക്ഷ നല്‍കിയ ചില നഗരങ്ങള്‍ക്ക് നിശ്ചിത യോഗ്യത ഇല്ലാത്തത് കൊണ്ടും 30 നഗരങ്ങളെ മാത്രമേ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ സാധിച്ചുള്ളൂവെന്ന് വെങ്കയ്യാ നായിഡു അറിയിച്ചു.

30 നഗരങ്ങള്‍ക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം. നിശ്ചിതശതമാനം തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കണം. 1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 500 കോടി രൂപ കേന്ദ്രം നല്‍കും 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 50 കോടി രൂപ തിരുവനന്തപുരം നഗരസഭയാണ് നല്‍കേണ്ടത്. അവേശഷിക്കുന്ന തുക സ്വകാര്യനിക്ഷേപമായും കണ്ടെത്തണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: New Delhi, National, Kerala, Thiruvananthapuram, Top-Headlines, News, Thiruvananthapuram tops list of 30 smart cities; 4 TN cities in new batch.