Join Whatsapp Group. Join now!
Aster MIMS 10/10/2023

സൈ്വര്യക്കേടായി മാറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു; സ്റ്റേഷനിലെ പുല്ല് ചെത്തി വൃത്തിയാക്കിച്ച ശേഷം പോലീസ് കള്ളനെ പറഞ്ഞുവിട്ടു

വ്യാപാരികള്‍ക്കും നാട്ടുകാരും സൈ്വര്യക്കേടായി മാറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എന്നാല്‍ കൈയ്യില്‍ കിട്ടിയ കള്ളനെ സ്റ്റേഷനിലെ പുല്ല് ചെKollam, Kerala, news, Top-Headlines, Police, Thief caught by public hand over to police
കൊല്ലം: (www.kasargodvartha.com 21.06.2017) വ്യാപാരികള്‍ക്കും നാട്ടുകാരും സൈ്വര്യക്കേടായി മാറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. എന്നാല്‍ കൈയ്യില്‍ കിട്ടിയ കള്ളനെ സ്റ്റേഷനിലെ പുല്ല് ചെത്തി വൃത്തിയാക്കിച്ച ശേഷം പോലീസ് പറഞ്ഞുവിട്ടു. കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ പോലീസാണ് നാട്ടുകാര്‍ പിടികൂടി ഏല്‍പിച്ച കള്ളനെ നല്ലനടപ്പിന് വിട്ടത്.

പ്രദേശവാസിയായ സത്യനാണ് കള്ളന്‍. ചാത്തന്നൂരിലെ നിരവധി ചെറുകിട കടകളിലും മറ്റും സത്യന്‍ മോഷണം നടത്തിവരികയായിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. ഞായറാഴ്ച രാത്രി ചാത്തന്നൂര്‍ മാര്‍ക്കറ്റിനകത്ത് തുളസിയുടെ കടയുടെ ഗ്രില്ലിലെ വിടവിലൂടെ അകത്തു കടന്ന സത്യന്‍ പത്തുകവറോളം മിഠായി, അച്ചാര്‍, മെഴുകുതിരി, കുപ്പിവെള്ളം തുടങ്ങിയവ അപഹരിക്കുകയും കടയ്ക്കുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു.

ഇതിന് മുമ്പ് സമീപ കടകളിലും മോഷണം നടത്തി. ചന്ദ്രന്റെ കടയില്‍ നിന്ന് സോളാര്‍ റാന്തലും അഞ്ഞൂറോളം രൂപയ്ക്കുള്ള ചില്ലറനാണയങ്ങളും കവര്‍ന്നു. മാര്‍ക്കറ്റിലേയ്ക്കുള്ള വഴിയിലെ കടയില്‍ നിന്ന് 20 കിലോയോളം സവാളയും ഉരുളക്കിഴങ്ങുമാണ് മോഷ്ടിച്ചത്. ഷാജിയുടെ കടയില്‍ നിന്ന് നാല് കിലോ തേയിലയും രണ്ട് കിലോ കാപ്പിപ്പൊടിയും നഷ്ടപ്പെട്ടു. മറ്റൊരു കടയില്‍ നിന്ന് നഷ്ടമായത് പായ്ക്കറ്റ് കണക്കിന് അച്ചാറാണ്. പുലര്‍ച്ചെ നാലോടെ മാര്‍ക്കറ്റിലെത്തിയവര്‍ നല്‍കിയ വിവരം അനുസരിച്ച് നാട്ടുകാര്‍ കള്ളനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഈ കള്ളനെയാണ് പോലീസ് വിട്ടയച്ചത്.

കഞ്ചാവ് ലഹരിയിലാണ് പ്രതി മോഷണം നടത്തി ജനങ്ങളുടെ സൈ്വര്യജീവിതം കെടുത്തിയിരുന്നത്. പിടിക്കപ്പെടുമ്പോള്‍ മാനസികരോഗം അഭിനയിച്ച് രക്ഷപ്പെടുകയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈയ്യില്‍ കിട്ടിയ പ്രതിയെ പോലീസ് വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, news, Top-Headlines, Police, Thief caught by public hand over to police