city-gold-ad-for-blogger

ശക്തമായ കാറ്റും മഴയും; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നു

ഇന്‍ഡോര്‍: (www.kasargodvartha.com 06.06.2017) മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു. അപകടത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. പരിപാടി തുടങ്ങി എതാനും നിമിഷങ്ങള്‍ക്കകമാണ് പന്തല്‍ തകര്‍ന്നത്.

ശക്തമായ കാറ്റും മഴയും; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പന്തല്‍ തകര്‍ന്നു

പരിപാടി നടക്കുന്ന സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പന്തല്‍ തകര്‍ന്നുവീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും എത്തിയിരുന്നു. എന്നാല്‍ ഇരുവരും സുരക്ഷിതരാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ മികച്ച വൃത്തിയുള്ള നഗരമായി ഇന്‍ഡോറിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിലാണ് അപകടം. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

Keywords: News, Top-Headlines, India, National, Tent, collapse, Accident, hospital, Injured, Minister, Tent collapsed during CM's program

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia