Join Whatsapp Group. Join now!
Aster MIMS 10/10/2023

ടീം അമാസ്‌ക് റമദാന്‍ കിറ്റ് വിതരണം നടത്തി

ടീം അമാസ്‌ക് സന്തോഷ് നഗര്‍ നാട്ടിലുള്ള നിര്‍ധനരായ 95 ഓളം കുടുംബങ്ങള്‍ക്ക് നോമ്പ് കാലത്തിനാവശ്യമായ അവശ്യ സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കി. സൗദി Kasaragod, AMASC, Ramdan, Kit, Help, Poor, News, MalayalamVartha, Santhosh Nagar, Team Amasc
സന്തോഷ് നഗര്‍: (www.kasargodvartha.com 05.06.2017) ടീം അമാസ്‌ക് സന്തോഷ് നഗര്‍ നാട്ടിലുള്ള നിര്‍ധനരായ 95 ഓളം കുടുംബങ്ങള്‍ക്ക് നോമ്പ് കാലത്തിനാവശ്യമായ അവശ്യ സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കി. സൗദി അമാസ്‌ക്, ഖത്തര്‍ അമാസ്‌ക്, യു എ ഇയിലെ അംഗങ്ങള്‍ എന്നിവര്‍ പദ്ധതിയില്‍ കൈകോര്‍ത്തു.

പദ്ധതിയുടെ ഉദ്ഘാടനം സന്തോഷ് നഗര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ റസാഖ് മിസ്ബാഹി നിര്‍വഹിച്ചു. ചടങ്ങില്‍ ടീം അമാസ്‌ക് ചെയര്‍മാന്‍ ശാഫി കെ എ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രതിനിധികള്‍, ടീം അമാസ്‌ക് ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സൗദി അമാസ്‌ക് പ്രതിനിധിയായി മുജീബ് കെ ടി, ഖത്തര്‍ അമാസ്‌ക് കണ്‍വീനര്‍ റഷീദ്, യു എ ഇ പ്രതിനിധി 786 മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. വൈസ് ചെയര്‍മാന്‍ ശാഫി സി എ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് എം കെ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, AMASC, Ramdan, Kit, Help, Poor, News, MalayalamVartha, Santhosh Nagar, Team Amasc.