Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് വൈ എസിന്റെ 400 യൂണിറ്റില്‍ നാല് കോടിയുടെ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കമായി

എസ് വൈ എസ് ജില്ലയിലെ 400 യൂണിറ്റില്‍ സംഘടിപ്പിക്കുന്ന നാല് കോടി രൂപയുടെ റമദാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുത്തിഗെ കന്തല്‍ യൂണിറ്റില്‍ നടന്നു. 120 കുടുംബങ്ങള്‍ക്ക് Kumbala, SYS, Kasaragod, Ramadan, Programme, Relief
കുമ്പള: (www.kasargodvartha.com 06.06.2017) എസ് വൈ എസ് ജില്ലയിലെ 400 യൂണിറ്റില്‍ സംഘടിപ്പിക്കുന്ന നാല് കോടി രൂപയുടെ റമദാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുത്തിഗെ കന്തല്‍ യൂണിറ്റില്‍ നടന്നു. 120 കുടുംബങ്ങള്‍ക്ക് 1.80 ലക്ഷം രൂപയുടെ മാതൃകാ റിലീഫ് പ്രവര്‍ത്തനമാണ് കന്തലില്‍ നടന്നത്.

പ്രവര്‍ത്തക കൂട്ടായ്മയിലൂടെ സമാഹരിച്ച ഭക്ഷ്യവിഭങ്ങള്‍ വിതരണത്തിനായി യൂണിറ്റ് പ്രതിനിധികള്‍ക്ക് കൈമാറി എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ പ്രദേശത്തും ദുരിതാവസ്ഥയില്‍ കഴിയുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി അധ്യക്ഷത വഹിച്ചു.


പി ബി അബ്ദുല്ല കന്തല്‍, പി ഐ ശാഹുല്‍ ഹമീദ്, ലുക്മാനുല്‍ ഹകീം, സി എച്ച് ഹസന്‍, ഇ എ അബ്ദുല്‍ റഹ് മാന്‍, ടി എം സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍ എസ് വൈ എസിന്റെ 400 ലേറെ യൂണിറ്റുകളിലായി നാല് കോടിയിലേറെ രൂപയുടെ റിലീഫാണ് റമദാനില്‍ നടന്നു കൊണ്ടിരിക്കുന്നത്. റമദാന്‍ കിറ്റിനു പുറമെ ആറ് സാന്ത്വന ഭനങ്ങളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. 25 കുടുംബങ്ങള്‍ക്ക് പ്രതിമാസ രേഷന്‍ പദ്ധതി നടപ്പിലാക്കി വരുന്നു.

സംസ്ഥാന സാന്ത്വന നിധിയിലേക്ക് യൂണിറ്റികളില്‍ നിന്ന് ഈ മാസം ഒമ്പതിന് ഫണ്ട് സമാഹരിക്കും. ജില്ലയില്‍ 12 സോണുകളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, SYS, Kasaragod, Ramadan, Programme, Relief.