Join Whatsapp Group. Join now!
Aster MIMS 10/10/2023

മുങ്ങിമരിച്ച 3 വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു; ഖബറടക്കം ഉച്ചയ്ക്ക്

തോട്ടില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഞായറാഴ്ച രാവിലെ മംഗല്‍പാടി ആശുപത്രിയിലാണ് Kasaragod, Kerala, Manjeshwaram, Students, Drown, Death, Dead body, Students death; postmortem held
മഞ്ചേശ്വരം: (www.kasargodvartha.com 11.06.2017) തോട്ടില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഞായറാഴ്ച രാവിലെ മംഗല്‍പാടി ആശുപത്രിയിലാണ് കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (ഏഴ്), മുഹമ്മദിന്റെ മകന്‍ അസീം (എട്ട്), അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. ഉച്ചയോടെ ഉദ്യാവര്‍ ആയിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

കുരുന്നുകളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും കൂടിച്ചേരുന്ന ഭാഗത്ത് കുളിക്കാന്‍ പോയത്. ശക്തമായ മഴയില്‍ ഇവിടെ വെള്ളവും ചെളിയും നിറഞ്ഞിരുന്നതിനാല്‍ ഇതിനിടയില്‍ പെട്ടാണ് മൂന്ന് പേര്‍ക്കും മരണം സംഭവിച്ചത്.

കുഞ്ചത്തൂര്‍ മാട ഉദ്യാവാര ബി എസ് നഗറിലെ പി ടി മുഹമ്മദിന്റെ മകനായ മുഹമ്മദ് ഷരീഫും, മുഹമ്മദിന്റെ മകനായ അസീമും (എട്ട്) മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

Related News:
നോമ്പ് തുറ സമയമടുത്തിട്ടും ഉറ്റ ചങ്ങാതിമാര്‍ വീടുകളിലെത്തിയില്ല; അന്വേഷിച്ചപ്പോള്‍ കണ്ടത് കുളത്തില്‍ മൂന്ന് ചലനമറ്റ ശരീരങ്ങള്‍; ഷരീഫിന്റെയും, അസീമിന്റെയും, അഫ്രീദിന്റെയും മരണത്തില്‍ തേങ്ങലടക്കാനാകാതെ നാട്

കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു


Keywords: Kasaragod, Kerala, Manjeshwaram, Students, Drown, Death, Dead body, Students death; postmortem held