Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് മൈതാനിയില്‍ ആടിനെ തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകീറി കൊന്നു; തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം

പഞ്ചായത്ത് മൈതാനിയില്‍ ആടിനെ തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകീറി Kalikadav, Kasaragod, News, Kerala, Students, Natives, Stray dogs, Goat, Panchayath.
കാലിക്കടവ്: (www.kasargodvartha.com 30.06.2017) പഞ്ചായത്ത് മൈതാനിയില്‍ ആടിനെ തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കടിച്ചുകീറി കൊന്നു. കാലിക്കടവ് ടൗണിലെ ഓട്ടോ ഡ്രൈവര്‍ എം പി യൂസഫിന്റെ ആടിനെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറി കൊന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇതിനു മുമ്പും യൂസഫിന്റെ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തെരുവ് നായ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ശ്രമങ്ങളൊന്നും പഞ്ചായത്ത് നടത്തുന്നില്ലെന്നും ഇതു കാരണം തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Kalikadav, Kasaragod, News, Kerala, Students, Natives, Stray dogs, Goat, Panchayath, Stray dogs killed goat at Panchayath ground.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalikadav, Kasaragod, News, Kerala, Students, Natives, Stray dogs, Goat, Panchayath, Stray dogs killed goat at Panchayath ground.