Join Whatsapp Group. Join now!
Aster MIMS 10/10/2023

യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമം; സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ എകെജി ഭവനില്‍ വാര്‍ത്താ സമ്മേളനം നടക്കാനിരിക്കെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് സി Kasaragod, Kerala, Kuttikol, CPM, Stone pelting, Injured, Stone pelting against CPM protest march
കുറ്റിക്കോല്‍: (www.kasargodvartha.com 08.06.2017) ഡല്‍ഹിയില്‍ എകെജി ഭവനില്‍ വാര്‍ത്താ സമ്മേളനം നടക്കാനിരിക്കെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പള്ളത്തിങ്കാല്‍ ചുള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ചുള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി.സി. രാജീവന്‍ (38), ബ്രാഞ്ചംഗം എച്ച്. സതീശന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബേഡഡുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രകടനത്തിനു നേരെ ഒരു കടയില്‍ നിന്നാണ് കല്ലേറുണ്ടായതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kuttikol, CPM, Stone pelting, Injured, Stone pelting against CPM protest march