Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്. ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുKerala, Kozhikode, news, Top-Headlines, BJP, Stone pelting, Clash, RSS, CPM, Political party, Politics, stone pelting against BJP leaders house
വടകര: (www.kasargodvartha.com 10.06.2017) ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്. ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വടകര വള്ളിയോടുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് അര്‍ എസ് എസ്- സിപിഎം അക്രമം തുടരുകയാണ്. അക്രമങ്ങളെ തുടര്‍ന്ന് ജില്ലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഹര്‍ത്താല്‍ ആചരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഎംഎസ് ഓഫീസ് ആക്രമണത്തിന്റെ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Kerala, Kozhikode, news, Top-Headlines, BJP, Stone pelting, Clash, RSS, CPM, Political party, Politics, stone pelting against BJP leaders house.

Keywords: Kerala, Kozhikode, news, Top-Headlines, BJP, Stone pelting, Clash, RSS, CPM, Political party, Politics, stone pelting against BJP leaders house.