city-gold-ad-for-blogger

ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ചു

പാറ്റ്‌ന: (www.kasargodvartha.com 18.06.2017) ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ചു. ബിഹാറിലെ ബഗുസരെ ജില്ലയിലാണ് സംഭവം. നഴ്‌സറിയിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരോടാണ് സ്‌കൂള്‍ അധികൃതര്‍ ക്രൂരമായി പെരുമാറിയത്. സ്‌കൂള്‍ ഫീസ് അടക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ സഹോദരിമാരുടെ യൂണിഫോം അഴിപ്പിച്ച ശേഷം പിതാവിനോടൊപ്പം പറഞ്ഞുവിടുകയായിരുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിലെ കുട്ടികളാണ് ഇരുവരും. അത് കൊണ്ട് തന്നെ പിതാവിന് മക്കളുടെ സ്‌കൂള്‍ ഫീസ് സമയത്ത് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവാന്‍ വന്നപ്പോള്‍ പിതാവിനെ ക്ലാസ് അധ്യാപിക വിളിപ്പിക്കുകയും സ്‌കൂള്‍ യൂണിഫോമിന്റെ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിപ്പിച്ചു

എന്നാല്‍ ഇപ്പോള്‍ തന്റെ കയ്യില്‍ പണമില്ലെന്നും ഫീസടയ്ക്കാന്‍ സമയം നല്‍കണമെന്നും പിതാവ് അപേക്ഷിച്ചതോടെ കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്ത് അവരെ പിതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പുറത്താക്കി. റോഡിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് കുട്ടികള്‍ നടന്നുപോകുന്നത് കണ്ട് നാട്ടുകാര്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയായിരുന്നു.

പെണ്‍കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികയെയും സ്‌കൂള്‍ ഡയറക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Keywords:  Uthar Pradesh, school, Education, ladies-dress, Students, cash, Fees, Sisters Stripped Allegedly By Bihar School After Father Fails To Pay Fee 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia