Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രയയപ്പ് നല്‍കി

എരിയാല്‍ കുളങ്കര മഹല്ല് നിവാസികളുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി ശംസുദ്ദീന്‍ സഖാഫി പള്ളി ഇമാം ജോലിയില്‍ നിന്നും വിടവാങ്ങി. 17 വര്‍ഷത്തെ സേവനത്തിന് ശേഷം എരിയാല്‍ Eriyal, Retired, Masjid, Religion, Kasaragod, Shamsudheen Saqafi
എരിയാല്‍: (www.kasargodvartha.com 01/06/2017) എരിയാല്‍ കുളങ്കര മഹല്ല് നിവാസികളുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി ശംസുദ്ദീന്‍ സഖാഫി പള്ളി ഇമാം ജോലിയില്‍ നിന്നും വിടവാങ്ങി. 17 വര്‍ഷത്തെ സേവനത്തിന് ശേഷം എരിയാല്‍ കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം ജോലിയില്‍ നിന്നും പിരിയുന്ന ശംസുദ്ദീന്‍ സഖാഫിക്ക് മഹല്ല് നിവാസികള്‍ യാത്രയയപ്പ് നല്‍കി.


ചടങ്ങ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ പി ഹനീഫിന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ ബി കുഞ്ഞാമു, അസീസ് കടപ്പുറം, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, കെ ബി അബൂബക്കര്‍, എ പി ജാഫര്‍, അസ്ലം ഫൈസി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇ എം ഷൗക്കത്ത്, അഷ്‌റഫ് കുളങ്കര, കെ എ റഹ് മാന്‍ കുളങ്കര, ബി എ അബൂബക്കര്‍, നിസാര്‍ കുളങ്കര, മുസ്തഫ മോഡേണ്‍, കെ എ നാസിര്‍, കുഞ്ഞിപ്പ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Eriyal, Retired, Masjid, Religion, Kasaragod, Shamsudheen Saqafi.