കുമ്പള: (www.kasargodvartha.com 27.06.2017) കുമ്പള മൂസോടി ആദികടപ്പുറത്ത് രൂക്ഷമായ കടലാക്രമണം. രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 28 തെങ്ങുകള്‍ കടപുഴകി വീണു. മൂസോടിയിലെ ഹസന്‍ ഹബ്ബ, അബ്ദുല്‍ ലത്വീഫ് എന്നിവരുടെ വീടുകളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച കടലാക്രമണം രാത്രിയോടെയാണ് രൂക്ഷമായത്.
വിവരമറിഞ്ഞ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടലാക്രമണം ഇനിയും രൂക്ഷമായാല്‍ 10 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലവര്‍ഷം കാരണം ജില്ലയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. പലയിടത്തും കടല്‍ ഭിത്തി ഇല്ലാത്തത് കടലാക്രമണം രൂക്ഷമാകാന്‍ കാരണമാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, Family, Sea erosion in Kumbala; 2 families shifted
Keywords: Kasaragod, Kerala, Kumbala, news, Family, Sea erosion in Kumbala; 2 families shifted