കാസര്‍കോട്: (www.kasargodvartha.com 14.06.2017) സംസ്ഥാനത്ത് ഈയടുത്തായി നവീകരിച്ച മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ് വെയറിലെ അപാകത മൂലം ലൈസന്‍സിന് അപേക്ഷിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പലതരത്തില്‍. പലപ്പോഴും അനുവദനീയമായതിലും കൂടുതല്‍ ഫീസ് ആണ് രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും ഈടാക്കുന്നത്. ഇത് അപേക്ഷകരും ആർ ടി ഒ ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ഇടയാക്കുന്നു. മൂന്ന് മാസത്തില്‍ കൂടുതലായി സോഫ്റ്റ് വെയറില്‍ അപാകത തുടരുകയാണ്.
മാത്രമല്ല, ലൈസന്‍സ് പുതുക്കുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കുന്നതില്‍ വന്‍തോതിലുണ്ടായ വര്‍ധനവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. നേരത്തെ ലൈസന്‍സ് പുതുക്കുന്നവര്‍ ഒരു വര്‍ഷം വൈകിയാലുള്ള പിഴ 50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 50 രൂപയുടെ 2200 ശതമാനം വര്‍ധിപ്പിച്ച് 1,100 രൂപയാണ് ഈടാക്കുന്നത്. 22 ഇരട്ടിയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.
വലിയ വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ഒന്നിച്ച് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ 2150 രൂപയും മുച്ചക്ര വാഹനത്തിന്റെ 700 രൂപയുമടക്കം 2,850 രൂപയാണ് ഫീസ് അടക്കേണ്ടത്. എന്നാല്‍ സോഫ്റ്റ് വെയറിന്റെ തകരാറ് മൂലം 3,100 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. 250 രൂപ അപേക്ഷകനില്‍ നിന്ന് അധികമായി ഈടാക്കുന്നു. ഇത് പിന്നീട് തിരിച്ച് നൽകുന്നില്ല.
അതേസമയം നാൽ ചക്ര വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും ലൈസന്‍സിന് ഒന്നിച്ച് അപേക്ഷിക്കുമ്പോള്‍ 950 രൂപയും 450 രൂപയുമടക്കം 1,400 രൂപയാണ് ഫീസ് അടക്കേണ്ടത്. പലപ്പോഴും 1,200 രൂപ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഈടാക്കുന്നത്. എന്നാല്‍ കുറവ് വരുന്ന 200 രൂപ പിന്നീട് അപേക്ഷകന്റെ കൈയ്യില്‍ നിന്നും വാങ്ങുന്നുണ്ട്.
ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലേർണിംഗ് ടെസ്റ്റിന് അവസരം കിട്ടുന്നതാകട്ടെ, അഞ്ച് മാസത്തോളം വൈകിയാണ്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. മുമ്പ് ദിവസം 100 പേരെ ടെസ്റ്റ് നടത്തിയിരുന്നു. എന്നാലിപ്പോള്‍ 40 പേരെ മാത്രമാണ് ഒരു ദിവസം ടെസ്റ്റിന് അനുവദിക്കുന്നത്. ഇതും ടെസ്റ്റ് തീയതി വൈകാന്‍ കാരണമാകുന്നു. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് അധിക ജീവനക്കാരെ നിയമിച്ച് ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതല്‍ പേർക്ക് അവസരം നൽകണമെന്ന ആവശ്യം പല ഡ്രൈവിംഗ് സ്‌കൂളുകളും ഉയര്‍ത്തുന്നുണ്ട്.
Keywords: Kerala, kasaragod, Top-Headlines, news, Fees, RTO, Application, online-registration, RTO' soft ware dysfunction, applicants are charged over fees.