Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 12 പവന്‍ സ്വര്‍ണവും ടി.വിയും കവര്‍ന്നു

പട്ടാപ്പകല്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും എല്‍ സി ഡി ടി.വിയും കവര്‍ന്നു. മഞ്ചേശ്വരം വെര്‍ക്കാടി കുടപാജെയിലെ റേഷന്‍ കടയുടമ സതീഷന്റെ വീട്ടിലാKasaragod, Kerala, Robbery, gold, Police, complaint, Manjeshwaram, Robbery in house at Vorkady
മഞ്ചേശ്വരം: (www.kasargodvartha.com 13.06.2017) പട്ടാപ്പകല്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും എല്‍ സി ഡി ടി.വിയും കവര്‍ന്നു. മഞ്ചേശ്വരം വൊര്‍ക്കാടി കുടപാജെയിലെ റേഷന്‍ കടയുടമ സതീഷന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ചൊവ്വാഴ്ച രാവിലെ പതിവ് പോലെ സതീഷന്‍ റേഷന്‍കടയിലേക്കും ഭാര്യ ജയന്തി മംഗളൂരുവില്‍ ജോലിക്കും പോയതായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തുകയറി അന്വേഷിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ചുവരില്‍ ഘടിപ്പിച്ചിരുന്ന ടിവിയും കവര്‍ന്നതായി വ്യക്തമായത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, Robbery, gold, Police, complaint, Manjeshwaram, Robbery in house at Vorkady

Keywords: Kasaragod, Kerala, Robbery, gold, Police, complaint, Manjeshwaram, Robbery in house at Vorkady