Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഒരു ലക്ഷം രൂപയും ലാപ്‌ടോപും കവര്‍ന്ന സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം

ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വല്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരു ലക്ഷം രൂപയും ലാപ്‌ടോപും രേഖകളും കവര്‍ന്ന സംഭവത്തില്‍ പോലീസ് Kasaragod, Kerala, Cheruvathur, Robbery, Police, Investigation, Robbery from car; police investigation started
ചെറുവത്തൂര്‍: (www.kasargodvartha.com 20.06.2017) ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വല്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരു ലക്ഷം രൂപയും ലാപ്‌ടോപും രേഖകളും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുവത്തൂരിലെ മൊബൈല്‍ ഷോപ്പ് ഉടമയും പടന്നക്കാട് സ്വദേശിയുമായ എന്‍ പി ഷാക്കിറിന്റെ കെ എല്‍ 60 കെ 715 കാറിന്റെ ഗ്ലാസ് തകര്‍ത്താണ് ഒരു ലക്ഷം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും മൂന്ന് എടിഎം കാര്‍ഡുകളും ലാപ്‌ടോപും രേഖകളും കവര്‍ന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷാക്കിര്‍ കൊവ്വല്‍ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതിന് വേണ്ടി പോയ നേരത്താണ് കവര്‍ച്ച നടന്നത്. പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. ഷാക്കിറിന്റെ പരാതിപ്രകാരം ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കാറില്‍ നിന്നും പണവും മറ്റും മോഷ്ടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Related News:
നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്നു

Kasaragod, Kerala, Cheruvathur, Robbery, Police, Investigation, Robbery from car; police investigation started

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Cheruvathur, Robbery, Police, Investigation, Robbery from car; police investigation started