Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടിനകത്തു കയറി മോഷണത്തിനു ശ്രമിച്ച യുവതി അറസ്റ്റില്‍

വീട്ടിനകത്തു കയറി മോഷണത്തിനു ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സേലം കള്ളക്കുറുശിയിലെ പാച്ചിയമ്മ (37)യെയാണ് ചീമേKasaragod, Kerala, cheemeni, arrest, Police, news, Youth, Robbery attempt; Woman arrested
ചീമേനി: (www.kasargodvartha.com 20.06.2017) വീട്ടിനകത്തു കയറി മോഷണത്തിനു ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സേലം കള്ളക്കുറുശിയിലെ പാച്ചിയമ്മ (37)യെയാണ് ചീമേനി പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ചീമേനി പൊള്ളപ്പൊയിലിലെ മീരയുടെ വീട്ടിലാണ് പാച്ചിയമ്മ മോഷണത്തിനു ശ്രമിച്ചത്.

ഈ സമയം മീര മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മീര അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ശബ്ദം കേട്ട് സ്വീകരണ മുറിയില്‍ എത്തിയപ്പോഴാണ് സംശയകരമായ സാഹചര്യത്തില്‍ പാച്ചിയമ്മയെ കണ്ടത്. മീര പാച്ചിയമ്മയെ കൈയ്യോടെ പിടികൂടുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ പരിസരവാസികളും മീരയുടെ വീട്ടിലെത്തി. തുടര്‍ന്ന് ചീമേനി പോലീസില്‍ വിവരമറിയിച്ചു. വനിതാ പോലീസിന്റെ സഹായത്തോടെ പാച്ചിയമ്മയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാച്ചിയമ്മ മീരയുടെ വീട്ടിലെത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് പാച്ചിയമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Kasaragod, Kerala, cheemeni, arrest, Police, news, Youth, Robbery attempt; Woman arrested


Keywords: Kasaragod, Kerala, cheemeni, arrest, Police, news, Youth, Robbery attempt; Woman arrested