Join Whatsapp Group. Join now!
Aster MIMS 10/10/2023

വി എസ് ഓട്ടോ സ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മാണം നടത്തുന്നതിനെതിരെ പ്രതിഷേധം; തടയുമെന്ന് ഓട്ടോഡ്രൈവര്‍മാര്‍

നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ വി എസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഇത്തരമൊരു നീക്കത്തെ തടയാന്‍ ബുKasaragod, Kerala, news, Neeleswaram, Road, Auto Driver, Road construction after Evacuate auto stand; Auto drivers in protest
നീലേശ്വരം: (www.kasargodvartha.com 29.06.2017) നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ വി എസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഇത്തരമൊരു നീക്കത്തെ തടയാന്‍ ബുധനാഴ്ച ചേര്‍ന്ന വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരുടെ രഹസ്യ യോഗം തീരുമാനിച്ചു.

കൊച്ചിന്‍ വൈപ്പിനില്‍ ഐ ഒ സി പ്ലാന്റിനെതിരെ നടത്തിയ സമരത്തിന്റെ മോഡലില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കുടുബാംഗങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനാണ് യോഗത്തിന്റെ തീരുമാനം. വിവിധ സംഘടനകളില്‍പെട്ട അറുപതോളം പേരാണ്  യോഗത്തില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നൂറ്റിപ്പത്തോളം ഡ്രൈവര്‍മാരാണ് ഉള്ളത്. ഇതില്‍ എല്ലാ യൂണിയനുകളിലുംപെട്ടവരുണ്ട്. സിപിഎമ്മിനകത്തെ രാഷ്ട്രീയ വിഭാഗീയതയെ തുടര്‍ന്ന് വി എസ് ഓട്ടോ സ്റ്റാന്‍ഡ് ഒഴിപ്പിക്കാന്‍ വര്‍ഷങ്ങളായി സിപിഎം ഔദ്യോഗിക നേതൃത്വവും നഗരസഭയും കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ഇതൊന്നും ഫലവത്താകാതെ വന്നപ്പോഴാണ് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ സ്റ്റാന്‍ഡ് ഒഴിപ്പിക്കാന്‍ ഗൂഢ നീക്കം നടത്തുന്നതെന്ന് വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ആരോപിച്ചു.

സിപി എമ്മിനകത്ത് വി എസ്-പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര്  ഉടലെടുത്തപ്പോള്‍ വി എസ് പക്ഷത്തോടൊപ്പം ഉറച്ച് നിന്ന് നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ സിഐടി യു പ്രവര്‍ത്തകര്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായിരുന്നു. അതു കൊണ്ട് തന്നെ ഔദ്യോഗികപക്ഷത്തിന് ഇവര്‍ തലവേദനയായി മാറുകയും ചെയ്തു. ഓട്ടോസ്റ്റാന്‍ഡിന് വി എസിന്റെ പേരിടുകയും കൂറ്റന്‍ ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതോടെ ഇവിടുത്തെ ഡ്രൈവര്‍മാര്‍ ഒദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു.

ഒടുവില്‍ നേതൃത്വ നിരയിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് വി എസ് പക്ഷത്തെ ഒതുക്കാനുള്ള നീക്കം സിഐടിയു നേതൃത്വം നടത്തിയെങ്കിലും അതും പാഴാവുകയായിരുന്നു. യൂണിറ്റ് പിരിച്ച് വിട്ട് നേതൃത്വം തന്നെ പലവട്ടം യൂണിറ്റ് ജനറല്‍ ബോഡിയോഗം വിളിച്ച് ചേര്‍ത്തെങ്കിലും ആരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഇതു വരെയും യോഗം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഇപ്പോള്‍ സ്റ്റാന്‍ഡിനെ  പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പുതിയ റോഡ് എന്ന വാദവുമായി നഗരസഭ രംഗത്ത് വന്നിരിക്കുന്നത്.

വാര്‍ഡ് സഭയില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശം എന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ കൗണ്‍സില്‍ യോഗം റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം ബസ്റ്റാന്‍ഡ് നിര്‍മാണത്തിന് വേണ്ടിയാണ് അന്നത്തെ നീലേശ്വരം പഞ്ചായത്തിന് വിട്ടു കൊടുത്തത്. അതു കൊണ്ട് തന്നെ ഇവിടെ മറ്റൊരു പ്രവര്‍ത്തിയും നടത്താന്‍ കഴിയില്ലെന്നാണ് പറയപ്പെടുന്നത്. അതേ സമയം നഗരസഭയും ഇതിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയും തമ്മില്‍ സ്ഥലത്തെച്ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വി എസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിക്കാന്‍ പുതിയ റോഡ് എന്ന വാദവുമായി നഗരസഭ രംഗത്ത് വന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Road, Auto Driver, Road construction after Evacuate auto stand; Auto drivers in protest