കൊച്ചി: (www.kasargodvartha.com 28.06.2017) പുതുവൈപ്പിനില്‍ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യതീഷ് ചന്ദ്ര നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പുതുവൈപ്പിന്‍ ടെര്‍മിനല്‍ വിരുദ്ധ സമരക്കാരായ സ്ത്രീകളെയും കുട്ടികളെയും അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാകവാകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
സമരക്കാരായ കുട്ടിളെയും സ്ത്രീകളെയും അകാരണമായി മര്‍ദ്ദിച്ചെന്നാരോപിച്ച് സമരസമിതി ചെയര്‍മാന്‍ മനു സി മാത്യു ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്. ജൂലൈ 17 ന് യതീഷ് ചന്ദ്ര ഹാജരാകണമെന്നാണ് ആലുവയില്‍ കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ സിറ്റിംഗില്‍ യതീഷ് ചന്ദ്ര ഹാജരായിരുന്നു. പരാതിയുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
തുടര്‍ന്നാണ് കേസ് ജൂലൈ 17 ലേക്ക് മാറ്റിക്കൊണ്ടു കമ്മീഷന്‍ ഉത്തരവിട്ടത്. പുതുവൈപ്പിനില്‍ ഐഒസി യുടെ പാചകവാതക സംഭരണിക്കെതിരെ പ്രദേശവാസികള്‍ നാളുകളായി സമരത്തിലാണ്. ജൂണ്‍ 16 ന് സമരക്കാര്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷ്‌നില്‍ സമരവുമായി എത്തിയപ്പോള്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കുട്ടികളും സത്രീകളുമടക്കമുളള സമരക്കാര്‍ക്കു നേരെ പോലീസ് ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടിരുന്നു. പുതുവൈപ്പിലെ സമര കേന്ദ്രത്തില്‍ വെച്ചും പോലീസ് സമരക്കാരെ തല്ലിച്ചതച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലീസിന്റെ ഭാഗത്തുനിന്നും അങ്ങനെയാരു മര്‍ദനം ഉണ്ടായിട്ടില്ലെന്നാണ് ഡിജിപിയടക്കമുള്ള ഉന്നതരുടെ നിലപാടെങ്കിലും കുട്ടികളും സത്രീകളുമടക്കമുളള സമരക്കാരെ പോലീസ് വലിച്ചിഴച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Keywords: Kerala, Kochi, Top-Headlines, news, Protest, Police, complaint, Assault, Rights panel notice to DCP Yatish Chandra