city-gold-ad-for-blogger

അബ്ദുര്‍ റസാഖിനെ മൂന്നംഗസംഘം മര്‍ദിക്കുകയും വിഷം കലര്‍ത്തിയ സമൂസ ബലമായി കഴിപ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 06.06.2017) വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രി മരണപ്പെട്ട ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ അബ്ദുര്‍ റസാഖിന് മരണത്തിനുമുമ്പ് മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതിനുപുറമെ വിഷം കലര്‍ത്തിയ സമൂസ റസാഖിനെ ബലമായി കഴിപ്പിച്ചിരുന്നതായും ഇവര്‍ പറയുന്നു.

റസാഖിന്റെ പിതാവ് ഇസ്മാഈലും അമ്മാവന്‍ ഹമീദും റസാഖിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിക്കുന്നു. തനിക്ക് മര്‍ദനമേറ്റ കാര്യവും സമൂസ കഴിപ്പിച്ച കാര്യവും റസാഖ് പിതാവിനെയും അമ്മാവനെയും അറിയിച്ചിരുന്നതായാണ് പറയുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഈ സംഭവം നടന്നത്. തളങ്കര ഖാസിലൈനിലുള്ള വാടകവീട്ടില്‍ നിന്ന് ബേളയിലെ വീട്ടിലെത്തിയതിനുശേഷമാണ് റസാഖ് പിതാവിനോടും മറ്റും ഇക്കാര്യം വെളിപ്പെടുത്തിയത്.

ഛര്‍ദിയെ തുടര്‍ന്ന് റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വിഷം അകത്തുചെന്നതായി വ്യക്തമായത്. ഇതോടെ റസാഖിനെ വിദഗ്ധ ചികിത്സക്ക് സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമൂസയില്‍ വിഷം കലര്‍ത്തി നല്‍കിയതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന ബന്ധുക്കളുടെ ആരോപണം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണകാരണം പോസ്റ്റുമോര്‍ട്ടം നടത്തിയാലെ വ്യക്തമാവുകയുള്ളൂ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Related News:
വിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍

അബ്ദുര്‍ റസാഖിനെ മൂന്നംഗസംഘം മര്‍ദിക്കുകയും വിഷം കലര്‍ത്തിയ സമൂസ ബലമായി കഴിപ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍

Keywords:  Kasaragod, Kerala, Death, Deadbody, General-hospital, Police, Investigation, Assault, Family, Relatives speak about Abdul Razak's death

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia