മേല്‍പറമ്പ്: (www.kasargodvartha.com 08.06.2017) ലക്ഷങ്ങള്‍ ചിലവഴിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റീ ടാര്‍ ചെയ്ത റോഡ് മഴയില്‍ ഒലിച്ചുപോയി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലൂടെ കടന്നുപോകുന്ന ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കുവ്വത്തൊട്ടി അരമങ്ങാനം റോഡാണ് മഴയില്‍ തകര്‍ന്നത്. ഇക്കഴിഞ്ഞ മെയ് 22നാണ് 13 ലക്ഷത്തിലധികം രൂപയുടെ എസ്റ്റിമേറ്റില്‍ 1.15 കിലോമീറ്റര്‍ റോഡ് റീ ടാര്‍ ചെയ്തത്.
റോഡ് റീ ടാര്‍ ചെയ്ത് ഒരു മഴയ്ക്ക് തന്നെ തകരാനുണ്ടായ കാരണങ്ങള്‍ കണ്ടെത്തി അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മാക്കോട്, സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
റോഡ് റീടാറിംഗില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് കാരണക്കാരായ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി.

Keywords: Kasaragod, Kerala, Road, Road-damage, complaint, Re-tarred road damaged in rain; complaint lodged