കാസര്‍കോട്: (www.kasargodvartha.com 09.06.2017) മലയാളത്തോടൊപ്പം കന്നഡയിലും പേരു വിവരങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും താലൂക്കുകളില്‍ റേഷന്‍ കാര്‍ഡ് വിതരണം വൈകിയേക്കും. ഈ ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കാര്‍ഡ് വിതരണം രണ്ടു മാസം കൂടി വൈകാനാണ് സാധ്യത.
കാസര്‍കോട് താലൂക്കില്‍ 81,758 കാര്‍ഡുകളും മഞ്ചേശ്വരം താലൂക്കില്‍ 52,519 കാര്‍ഡുകളുമാണ് വിതരണം ചെയ്യാനുള്ളത്. അതേസമയം വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് താലൂക്കുകളില്‍ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് താലൂക്കില്‍ 10 ശതമാനത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.