Join Whatsapp Group. Join now!
Aster MIMS 10/10/2023

രാജേഷ് വധശ്രമക്കേസില്‍ ഗൂഢാലോചനയും ക്വട്ടേഷനും അന്വേഷിക്കണം: ബി ജെ പി

രാജേഷ് വധശ്രമക്കേസില്‍ ഗൂഢാലോചനയും ക്വട്ടേഷനും അന്വേഷിക്കണമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ് ആവശ്യപ്പെട്ടു. ആളുമാറി Murder-attempt, Case, Police, Investigation, Kasaragod, BJP, Rajesh Chowki
കാസര്‍കോട്: (www.kasargodvartha.com 16.06.2017) രാജേഷ് വധശ്രമക്കേസില്‍ ഗൂഢാലോചനയും ക്വട്ടേഷനും അന്വേഷിക്കണമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ് ആവശ്യപ്പെട്ടു. ആളുമാറി അക്രമിക്കപ്പെടുകയായിരുന്നു രാജേഷെന്ന് പോലീസ് തന്നെ ഒരു ഘട്ടത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് ബലപ്പെടുകയാണ്. പോലീസ് നിരീക്ഷണം ശക്തമായി നടക്കുന്ന പ്രദേശത്ത് വെച്ചാണ് രാജേഷ് അക്രമിക്കപ്പെട്ടത്.


യൂത്ത് കോണ്‍ഗ്രസ് നോതാവായിരുന്ന ബാലകൃഷ്ണന്‍ വധം, ബി എം എസ് നേതാവായിരുന്ന അഡ്വ. സുഹാസ് വധം, കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച് ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന സന്ദീപിന് നേരെ നടന്ന വധശ്രമം, രാമകൃഷ്ണമൂല്യ വധം തുടങ്ങിയ കേസുകളില്‍ ഗൂഢാലോചനയും ക്വട്ടേഷന്‍ സംഘങ്ങളെയും കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും തുടര്‍ നടപടികള്‍ ഉന്നതതലത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി മരവിപ്പിക്കുകയായിരുന്നു. സന്ദീപ് കേസില്‍ ഗൂഢാലോചന നടത്തിയവര്‍ വിദേശത്താണെന്ന് അറിഞ്ഞിട്ടും യാതൊരു തുടര്‍നടപടിയുമുണ്ടായിട്ടില്ല.

നിരന്തരമായി പ്രസ്ഥാവനകളിലുടെയും മറ്റും മുസ്ലിം ലീഗ് നേതൃത്വം കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ അക്രമണത്തിന് പ്രോത്സാഹനജമകമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് രാജേഷിന്റെ നേര്‍ക്ക് നടന്ന വധശ്രമം. സംസ്ഥാന ഭരണത്തിന്റെ തണലില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രമുഖ സംഘടനയാണ് ലീഗിനുവേണ്ടി അക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് മൗനം പാലിക്കുകയാണ്.
ജില്ലയിലേക്ക് വ്യാപകമായി വിദേശത്ത് നിന്ന് അനധികൃതമായി പണമൊഴുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. നിരവധി പേര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് തന്നെ പറയുന്ന സാഹചര്യത്തില്‍ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് പി രമേശ് ആവശ്യപ്പെട്ടു.

Related News: 

കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Murder-attempt, Case, Police, Investigation, Kasaragod, BJP, Rajesh Chowki.