Join Whatsapp Group. Join now!
Aster MIMS 10/10/2023

തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നതിനെ ചോദ്യം ചെയ്തതിന് മര്‍ദനം; ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു

തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നതിനെ ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ ഗൃഹനാഥന്‍ ആശുപത്രിയിNational, news, Top-Headlines, Attack, Assault, Death, Rajasthan officials beat man to death after he objects to their photographing women defecating in open
ജയ്പൂര്‍: (www.kasargodvartha.com 18.06.2017) തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നതിനെ ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. സഫര്‍ ഖാന്‍ (55) എന്നയാളാണ് മരിച്ചത്. നഗരസഭാ ജീവനക്കാരാണ് സഫര്‍ഖാനെ ക്രൂരമായി മര്‍ദിച്ചത്.

തുറസ്സായ സ്ഥലത്ത് സ്ത്രീകള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് നഗരസഭാ ജീവനക്കാര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് സംഘം സഫര്‍ഖാനെ ക്രൂരമായി മര്‍ദ്ധിച്ചത്. ഗുരുതരമായി പരിക്കേറ്റ സഫര്‍ഖാന്‍ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ സഫര്‍ ഖാന്റെ സഹോദരന്‍ നൂര്‍ മുഹമ്മദിന്റെ പരാതിയില്‍ കമല്‍ ഹരിജന്‍, രിതീഷ് ഹരിജന്‍, മനീഷ് ഹരിജന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, news, Top-Headlines, Attack, Assault, Death, Rajasthan officials beat man to death after he objects to their photographing women defecating in open