Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖത്തര്‍ ഉപരോധം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും പ്രതിസന്ധിയില്‍

സൗദി അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറിനെ വിലക്കിയതോടെ കരിപ്പൂര്‍ Qatar, Saudi Arabia, Air-ticket, Airport, Kerala, Kozhikode, Crisis, Validity, Transportation, Karipur.
കരിപ്പൂര്‍: (www.kasargodvartha.com 07.06.2017) സൗദി അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളും ഖത്തറിനെ വിലക്കിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും പ്രതിസന്ധിയില്‍. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള പ്രമുഖ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.

ഖത്തറില്‍ നിന്നുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ചതോടെ ഖത്തര്‍ വഴി സൗദിയിലേക്ക് ടിക്കറ്റെടുത്ത 100 പേരുടെ യാത്ര ചൊവ്വാഴ്ച മുടങ്ങി. ഖത്തറിലേക്കും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കുമായി ഖത്തര്‍ എയര്‍വെയ്‌സില്‍ 196 പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഖത്തറിലേക്കുള്ള 96 പേര്‍ മാത്രമാണ് യാത്രതിരിച്ചത്.

Qatar, Saudi Arabia, Air-ticket, Airport, Kerala, Kozhikode, Crisis, Validity, Transportation, Karipur, Qatar sanction: Issues in Karipur flights.


കരിപ്പൂരില്‍ നിന്ന് നിലവില്‍ സൗദി അറേബ്യയിലേക്ക് ഇപ്പോള്‍ നേരിട്ട് വിമാന സര്‍വീസില്ല. സൗദിയിലേക്കുള്ള യാത്രക്കാര്‍ ദുബൈ വഴിയും ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ വഴിയും കണക്ഷന്‍ വിമാനങ്ങളിലാണ് പോകാറുള്ളത്. എത്തിഹാദ്, ഒമാന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍ലൈന്‍സ് എന്നീ എയര്‍ ക്രാഫ്റ്റുകളിലാണ് സാധാരണ പ്രവാസികള്‍ സൗദിയിലേക്ക് പോകുന്നത്. എന്നാല്‍ വഴി അടച്ചതോടെ ഈ യാത്രക്കാര്‍ ദുരിതത്തിലായി.

സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച ഖത്തര്‍ എയര്‍ലൈന്‍സില്‍ നൂറുപേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഖത്തര്‍ വഴി സൗദി അറേബ്യയില്‍ യാത്ര അവസാനിപ്പിക്കുന്ന രീതിയിലാണ് ഇതുവരെ ഖത്തര്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയിരുന്നത്. സൗദി ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ഖത്തര്‍ എയര്‍ലൈന്‍സ് ഖത്തറില്‍ യാത്ര അവസാനിപ്പിക്കുമെന്ന് മലയാളികളായ യാത്രക്കാരെ അറിയിച്ചു. ഖത്തറിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു ആര്‍ 539 വിമാനം നൂറോളം സീറ്റുകളില്‍ ആളില്ലാതെയാണ് ചൊവ്വാഴ്ച പറന്നത്.

ചൊവ്വാഴ്ച യാത്ര മുടങ്ങിയവരില്‍ വിസയുടെ കാലാവധി തീരുന്നവരും ജോലിയില്‍ പ്രവേശിക്കേണ്ട കാലാവധി കഴിയുന്നവരുമുണ്ട്. ഇവര്‍ ഏറെ ആശങ്കയിലാണ്. ഖത്തര്‍ എയര്‍ലൈന്‍സില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ ഇപ്പോള്‍ ടിക്കറ്റ് മറ്റ് എയര്‍ലൈന്‍സുകളിലേക്ക് മാറ്റുകയാണ്. നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി സൗദിയിലേക്ക് നേരിട്ട് പോകാനാണ് ശ്രമം. എന്നാല്‍, നാട്ടിലേക്ക് തിരിക്കുമ്പോള്‍ സൗദിയില്‍ നിന്ന് മടക്ക ടിക്കറ്റെടുത്തവരാണ് കൂടുതലും. ഇവര്‍ക്ക് ടിക്കറ്റിന്റെ പണം നഷ്ടമാകും.

ഖത്തര്‍ വഴി സൗദിയിലേക്ക് ഉംറക്കുപോയ തീര്‍ഥാടകരും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇവര്‍ ജിദ്ദയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിദേശ വിമാനക്കമ്പനികളുടെ കൂട്ടത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുന്നതിനാല്‍ സൗദിയിലേക്കുള്ള മലയാളിയാത്രക്കാര്‍ കൂടുതലും ഖത്തര്‍ എയര്‍വെയ്‌സിനെയാണ് ആശ്രയിക്കുന്നത്. ഖത്തറിലേക്കുള്ള സര്‍വീസ് സൗദി നിര്‍ത്തിവച്ചതോടെ തീര്‍ഥാടകരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. പൊതുവേ തിരക്കേറിയ സീസണാണായതിനാല്‍ മറ്റ് വിമാനക്കമ്പനികളില്‍ പെട്ടെന്ന് ടിക്കറ്റ് ലഭിക്കാനും വിഷമമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Qatar, Saudi Arabia, Air-ticket, Airport, Kerala, Kozhikode, Crisis, Validity, Transportation, Karipur, Qatar sanction: Issues in Karipur flights.