തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.06.2017) അര്‍ദ്ധരാത്രി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കിയ പന്തല്‍ ജീവനക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. നടക്കാവില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ റഫീഖ് (32) ആണ് പിടിയിലായത്. ഞായറാഴ്ച അര്‍ദ്ധരാത്രി തൃക്കരിപ്പൂര്‍ നടക്കാവ് പോളിടെക്‌നിക്കിന് സമീപത്തെ ഒരു വീട്ടിലെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതിനിടയിലാണ് ശബ്ദം കേട്ട് വീട്ടുകാര്‍ ഒച്ചവെച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ റഫീഖിനെ പിടികൂടുകയും പിന്നീട് ചന്തേര പോലീസിലേല്‍പിക്കുകയുമായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഓടിക്കൂടിയ നാട്ടുകാര്‍ റഫീഖിനെ പിടികൂടുകയും പിന്നീട് ചന്തേര പോലീസിലേല്‍പിക്കുകയുമായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.