Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളിക്കര കടപ്പുറത്ത് ചെമ്മീന്‍ ചാകര

പ്രതികൂല കാലാവസ്ഥയില്‍ തോണിയിറക്കാന്‍ കഴിയാതെ ദുരിതം പേറുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര. രണ്ട് ദിവസമായി മാKasaragod, Kerala, news, Pallikara, Prawns-harvest in Pallikkara
പള്ളിക്കര: (www.kasargodvartha.com 18.06.2017) പ്രതികൂല കാലാവസ്ഥയില്‍ തോണിയിറക്കാന്‍ കഴിയാതെ ദുരിതം പേറുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര. രണ്ട് ദിവസമായി മാനം തെളിഞ്ഞപ്പോള്‍ കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് മനം നിറഞ്ഞ് കടലമ്മ കനിഞ്ഞത്. പള്ളിക്കര കടപ്പുറത്ത് തോണിയിറക്കിയ കോട്ടിക്കുളം ബേക്കല്‍ പ്രദേശത്തെ പതിനാറോളം തോണിക്കാര്‍ക്കാണ് ചെമ്മീന്‍ കിട്ടിയത്.

ഒരു വലക്കാര്‍ക്ക് 3000 കിലോ വരെ ചെമ്മീന്‍ കിട്ടിയിട്ടുണ്ട്. 65 എണ്ണം ഒരു കിലോ വരെ തൂക്കം വരുന്ന പൂവാലന്‍ ചെമ്മീനാണ് ഇവരുടെ വലയില്‍ കുരുങ്ങിയത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മീന്‍ ലഭ്യതയില്‍ കുറവ് വന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കിയിരുന്നു. വന്‍ തുക ചെലവാക്കി കടലില്‍ ഇറങ്ങിയ ഇവര്‍ക്ക് നാമമാത്രമായാണ് മല്‍സ്യം ലഭിച്ചിരുന്നത്.

അപ്രതീക്ഷിതമായി ലഭിച്ച ചാകര ഈ നഷ്ടം നികത്താനായി എന്ന ആശ്വാസത്തിലാണ് മല്‍സ്യത്തൊഴിലാളികള്‍. കിലോഗ്രാമിന് 150 രൂപ നിരക്കിലായിരുന്നു കടപ്പുറത്തെ മൊത്തകച്ചവടം. ട്രോളിങ് വന്നതിനാല്‍ ഇനി മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ മാത്രമാണ് കടലില്‍ ഇറക്കുക.
Kasaragod, Kerala, news, Pallikara, Prawns-harvest in Pallikkara

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pallikara, Prawns-harvest in Pallikkara